ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് ഹവല്ലിയിൽ കുവൈത്തിലെ 18 -ാമത്തെ ബ്രാഞ്ച് ഉദ്ഘടനം ചെയ്തു.

  • 17/03/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസികളുടെ പ്രിയപ്പെട്ട മണി എക്‌സ്‌ചേഞ്ചായ ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച്  കുവൈത്തിലെ 18 -ാമത്തെ ബ്രാഞ്ച് ഹവല്ലിയിൽ ഉദ്ഘടനം ചെയ്തു.  പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചു, ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് ബ്രാഞ്ച് തുറക്കുന്നത് എപ്പോഴും അഭിമാനകരമാണ്, പുതിയ ശാഖ അതിന്റെ സാക്ഷ്യമാണ്, മണി എക്സ്ചേഞ്ച്  ബിസിനസിന് കുവൈറ്റ് ഏറ്റവും മികച്ചതാണെന്നും മികച്ച ഉപഭോക്തൃ സേവനം തുടർന്നും നൽകുമെന്നും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പുതിയ സേവനങ്ങൾ അവതരിപ്പിക്കുമെന്നും ആന്റണി ജോസ് ഉദ്ഘടന വേളയിൽ പറഞ്ഞു.

ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് കുവൈറ്റ് ജനറൽ മാനേജർ അഷറഫ് അലി, അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവായിൽ, ജോയ്ആലുക്കാസ് ജ്വല്ലറി റീജണൽ മാനേജർ വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിലെ ബ്രാഞ്ച് മാനേജർമാർ,   മാർക്കറ്റിംഗ് ടീം, സ്റ്റാഫുകൾ,  ബിസിനസ്സ് ഉടമകളും പ്രൊഫഷണലുകളും ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News