ഒന്നര വർഷത്തിനുള്ളിൽ കുവൈത്തിൽ സർക്കാർ ഇ-സേവനങ്ങൾ ഉപയോഗിച്ചത് ഒരു മില്യണിലേറെ ആളുകൾ

  • 17/03/2023

കുവൈത്ത് സിറ്റി: ലോഞ്ച് ചെയ്ത് ഒന്നര വർഷം പിന്നിടുമ്പോൾ സഹൽ ആപ്പ് ഉപയോ​ഗപ്പെടുത്തിയവരുടെ എണ്ണം ഒരു മില്യണും കടന്ന് മുന്നേറുന്നു. 2021 സെപ്റ്റംബറിലാണ് സഹൽ ആപ്പ് ലോഞ്ച് ചെയ്തത്. സർക്കാർ സേവനങ്ങളും ഇടപാടുകളും ഇലക്‌ട്രോണിക് രീതിയിൽ പൂർത്തീകരിക്കുന്നതിന് സഹായിക്കുന്നതിനായി മന്ത്രിസഭ കൊണ്ട് വന്ന അഭിമാനകരമായ ഡിജിറ്റൽ ഉൽപ്പന്നങ്ങളിലൊന്നാണിതെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹലിന്റെ വക്താവ് യൂസഫ് കാസെം പറഞ്ഞു.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് സഹൽ ആപ്പ് ഉപയോ​ഗിച്ചരുടെ എണ്ണം ഒരു മില്യൺ കടന്നതായി വ്യക്തമായത്. മേൽപ്പറഞ്ഞ കാലയളവിൽ 10.6 മില്യണിലധികം സേവനങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. സഹൽ ആപ്ലിക്കേഷനിൽ ചേർന്ന സർക്കാർ ഏജൻസികളുടെ എണ്ണം 29 ആയി ഉയർന്നു. തുടങ്ങുമ്പോൾ ഇത് 12 ഏജൻസികൾ മാത്രമായിരുന്നു. പൗരന്മാർക്കും താമസക്കാർക്കും ലഭ്യമായ സേവനങ്ങളുടെ എണ്ണം 123 നിന്ന് 284 ആയി ഉയർന്നുവെന്നും കാസെം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News