മാലിന്യം; മിന അബ്ദുള്ളയിലും ശുഐബയിലും സ്ഥിതി അതീവ​ഗുരുതരം

  • 17/03/2023

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിലും  ശുഐബയിലും മാലിന്യവും ആസ്ബറ്റോസ് നിക്ഷേപിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് മുനിസിപ്പൽ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അംഗങ്ങൾ. തൃപ്തികരമല്ലാത്ത സാഹചര്യം, അന്തരീക്ഷം, വെള്ളം, മണ്ണ്, ജനസംഖ്യ എന്നിവയെ ഒരേ സമയം പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് ഇവിടുത്തെ സാഹചര്യമെന്ന് അവർ വ്യക്തമാക്കി. കാര്യങ്ങൾ ഇതേപടി തുടരുകയും പരിസ്ഥിതി അധികൃതർ കൈകോർത്തിമില്ലെങ്കിൽ പരിസ്ഥിതി ദുരന്തത്തിന് കാരണമാകും.

ആർഡിഎഫ് ഉൽപ്പാദിപ്പിക്കുന്ന ഇന്ധനം, രാസവളങ്ങൾ, മറ്റ് മാലിന്യ സംസ്കരണ രീതികൾ എന്നിവയിലേക്ക് മാലിന്യം മാറ്റുന്നത് കൂടാതെ അന്താരാഷ്ട്ര സാങ്കേതികവും പാരിസ്ഥിതികവുമായ സവിശേഷതകളുള്ള ഇൻസിനറേറ്ററുകളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉൽപ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് സമിതി അധ്യക്ഷ എഞ്ചിനീയർ ആലിയ അൽ ഫാർസി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ ​ഗൗരവമായി കണ്ട് പുതിയ പ്രോജക്ടർ നാലാമത്തെ സ്ച്രക്ച്ചറൽ പ്ലാനിൽ വേണമെന്നും അൽ ഫാർസി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News