മരിച്ച ഗൾഫ് പൗരന്മാരുടെ അക്കൗണ്ടിൽ എത്തിയത് 50 മില്യൺ കുവൈറ്റ് ദിനാർ; അന്വേഷണം

  • 17/03/2023

കുവൈത്ത് സിറ്റി: ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ കേസിൽ പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ ഏകദേശം 50 മില്യൺ ദിനാർ തട്ടിപ്പ് നടത്തിയെന്ന സംശയത്തിലാണ് അന്വേഷണമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഗൾഫ് പൗരന്മാർക്ക് തുടർച്ചയായി ശമ്പളം നൽകുന്നതും അവരുടെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

പ്രതികളുടെ പേരുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി പ്രോസിക്യൂഷൻ സാക്ഷികളെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിലെ നിലവിലെ ഉദ്യോഗസ്ഥരെയും മുൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഡിറ്റിംഗ്, ഡാറ്റ അപ്‌ഡേറ്റ് ചെയ്യൽ എന്നിവയുടെ അഭാവം മൂലം ഒരു വലിയ അഴിമതി നടന്നുവെന്നാണ് കേസിൽ പറയുന്നത്. പ്രത്യേകിച്ചും വർഷങ്ങൾക്ക് മുമ്പ് മരിച്ചവരും അവരുടെ മുഴുവൻ പെൻഷനുകളും ഇപ്പോഴും അന്യായമായി നൽകുവരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News