സൈബർ സുരക്ഷയ്ക്കായി ഗൾഫ് ഫെഡറേഷൻ ആരംഭിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി

  • 18/03/2023

കുവൈത്ത് സിറ്റി: സൈബർ സുരക്ഷയെക്കുറിച്ചുള്ള രണ്ടാമത്തെ ഗൾഫ് കോൺഫറൻസും എക്സിബിഷനും സമാപിച്ചു. കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സൈബർ സുരക്ഷയ്ക്കായി ഒരു ഗൾഫ് ഫെഡറേഷൻ ആരംഭിക്കണമെന്നാണ് കോൺഫറൻസ് ശുപാർശ ചെയ്തിട്ടുള്ളത്. സൈബർ സുരക്ഷാ മേഖലയിലെ സ്ഥിതിഗതികൾ തുടർച്ചയായി അഭിസംബോധന ചെയ്യപ്പെടുകയും സൈബർ സുരക്ഷാ സംവിധാനത്തിനായി നയങ്ങളും ചട്ടക്കൂടുകളും സജ്ജീകരിക്കുകയും വേണം.

ഹാക്കിംഗ്, സൈബർ ക്രൈം മേഖലയിലെ സാങ്കേതിക വശങ്ങൾ നിരന്തരം പരിശോധിക്കപ്പെടണം. ഒരു ഏകീകൃത സുരക്ഷാ തന്ത്രം രൂപപ്പെടുത്തുത്തി കൊണ്ട് സൈബർ ക്രൈം തടയാൻ സാധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തി. കോൺഫറൻസ് 16 ശുപാർശകൾ പുറപ്പെടുവിക്കുകയും ഗൾഫ് സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന് ഒരു സംയോജിത റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തുവെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി അസോസിയേഷൻ പ്രസിഡന്റ് ഡോ. സഫാ സമാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News