സമുദ്രാതിർത്തി; ടെഹ്റാനിൽ ഇറാനും കുവൈത്തും തമ്മിൽ ചർച്ച

  • 18/03/2023

കുവൈത്ത് സിറ്റി: സമുദ്രാതിർത്തി നിർണയിക്കുന്നത് സംബന്ധിച്ച് ടെഹ്റാനിൽ ഇറാനും കുവൈത്തും തമ്മിൽ ചർച്ചകൾ നടന്നു. കുവൈത്ത്, ഇറാൻ സംയുക്ത നിയമ സമിതിയുടെ യോഗത്തിന്റെ തീരുമാനങ്ങൾ പോസിറ്റീവ് ആണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിച്ചത്. എന്നാൽ, പൂർണമായും അങ്ങനെ അല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. അതിർത്തി നിർണയത്തിന്റെ പ്രശ്നം മറികടന്ന് ഓഫ്‌ഷോർ ഡോറ ഗ്യാസ് ഫീൽഡ് പങ്കിടൽ, സംയുക്ത നിക്ഷേപം എന്നിങ്ങനെയാണ് ഇറാന്റെ നിർദേശങ്ങൾ.

കൂടിക്കാഴ്ച ഒരു ഫലവും ഉണ്ടാക്കിയില്ലെന്നും എന്നാൽ വർഷങ്ങളോളം നീണ്ട ചർച്ചകൾക്കും രണ്ടാമത്തെ കൂടിക്കാഴ്ച നടത്താനുള്ള ധാരണയ്ക്കും ശേഷമാണ് പിരിഞ്ഞതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അംബാസഡർ മൻസൂർ അൽ ഒതൈബി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, അലി ബഖറി കാനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ച പൊതുവെ പോസിറ്റീവ് ആയിരുന്നു. മേഖലയിൽ നിലനിൽക്കുന്ന സമവായ അന്തരീക്ഷത്തോട് അനുഭാവം പുലർത്തുന്ന റിയാദും ടെഹ്‌റാനും തമ്മിലുള്ള അനുരഞ്ജന കരാർ ഒപ്പിട്ടതിന് ശേഷമായിരുന്നു യോ​ഗം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News