കാർ മരത്തിലിടിച്ച് കുവൈത്തിൽ രണ്ട് പേർ മരിച്ചു

  • 18/03/2023

കുവൈത്ത് സിറ്റി: ജഹ്‌റ റോഡിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ജഹ്‌റ ഹൈവേയിൽ അപകടമുണ്ടായതായി ശനിയാഴ്ച രാവിലെയാണ് സെന്‍ട്രല്‍ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. വാള്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഉടൻ അഗ്നിരക്ഷാ സംഘം സ്ഥലത്തേക്ക് എത്തി. ഒരു കാർ മരത്തിലിടിച്ച് രണ്ട് പേരുടെ മരണം സംഭവിച്ചുവെന്നാണ് തുടര്‍ന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News