കുവൈത്തിലേക്ക് 18 കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിലെ പൗരൻ സൗദിയില്‍ പിടിയില്‍

  • 18/03/2023

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 18 കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിലെ പ്രതി സൗദിയില്‍ പിടിയില്‍. സൗദി അറേബ്യയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ൽ ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് സാധിച്ചത്. സൗദി അതോറിറ്റികളുടെ ഫലപ്രദമായ സഹകരണത്തിനും ഇരു രാജ്യങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വേഗതയ്ക്കും ആഭ്യന്തര മന്ത്രി താലല്‍ അല്‍ ഖാലിദ് നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News