പ്രവാസികൾക്ക് പുതിയ നിയന്ത്രണങ്ങൾ; കുവൈത്തിൽ സ്മാർട്ട് റിക്രൂട്ട്മെന്റ് നടപ്പാക്കും

  • 19/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി കുവൈത്ത് സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇത്  ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളിലെ തൊഴിൽ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങൾ സംബന്ധിച്ച് പ്രവാസി തൊഴിലാളികൾക്കായി പോയിന്റ് സംവിധാനം ഏർപ്പെടുത്തുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുറപ്പെടുവിക്കുമ്പോൾ പ്രവാസി തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കാനും വിദ്യാഭ്യാസം, പ്രായം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളികളെ തരംതിരിക്കാനും ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രവാസി തൊഴിലാളികൾ ചെയ്യുന്ന പ്രത്യേക തൊഴിലുകളുടെ ആവശ്യകതയും പരി​ഗണിക്കും. 

ചില മേഖലകളിലെ പ്രവാസി റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുക, കുവൈത്തി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുക, വിദ്യാഭ്യാസ ഉൽപ്പാദനം തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി ബന്ധിപ്പിക്കുക, ജനസംഖ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവയാണ് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ ടെസ്റ്റുകളിലൂടെ വിദഗ്ധരായ പ്രവാസി തൊഴിലാളികളെ ആകർഷിക്കാനും സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്ന കുവൈത്തി തൊഴിലാളികളുടെ ശതമാനം വർധിപ്പിക്കാനുമാണ് സർക്കാർ ശ്രമം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News