കാലാവസ്ഥാ: കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

  • 19/03/2023

കുവൈറ്റ് സിറ്റി : ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്നും തെക്കുകിഴക്കൻ കാറ്റ് 12 - 40  കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറായി മാറുകയും ചില സമയങ്ങളിൽ, പകൽ സമയത്ത് പൊടിക്കുള്ള സാധ്യതയും,  ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. 

രാത്രിയിലെ കാലാവസ്ഥ തണുത്തതായിരിക്കുമെന്നും, ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതോടൊപ്പം, മണിക്കൂറിൽ   08-28 കി.മീ/വേഗതയിൽ, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News