റമദാൻ ; ആരോഗ്യ മന്ത്രാലയത്തിലെ ജോലി സമയം ക്രമീകരിച്ചു

  • 19/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയത്തിന്‍റെ ജനറൽ ഓഫീസും ആരോഗ്യ, മെഡിക്കൽ സേവനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ വകുപ്പുകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കുമെന്ന് മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ വ്യക്തമാക്കി. ആശുപത്രികളും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നര വരെ പ്രവർത്തിക്കും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News