കമ്പനികളിലെ പ്രവാസികള്‍ക്കുള്ള ഉടമസ്ഥത; ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ളവര്‍ക്ക് അവകാശമില്ലെന്ന് കുവൈറ്റ് മാൻപവർ

  • 19/03/2023

കുവൈത്ത് സിറ്റി: കമ്പനികളിൽ പങ്കാളിയായോ മാനേജിംഗ് പാർട്ണറായോ ഉള്ള  റെസിഡൻസി കൈവശമുള്ള പ്രവാസികളുടെ (ആര്‍ട്ടിക്കിള്‍ 18) ഉടമസ്ഥാവകാശം നിരോധിക്കുന്നതിനുള്ള ഒരു സംവിധാനം ചര്‍ച്ച ചെയ്ത് അതോറിറ്റികള്‍.  കുവൈത്ത് ഇതര റെസിഡൻസി ഉടമകൾക്കുള്ള അവകാശങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നീതിന്യായ മന്ത്രാലയത്തിന്റെ രജിസ്റ്ററിൽ ഈ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നാണ് മാൻപവര്‍ അതോറിറ്റി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

വിദേശികളുടെ താമസ നിയമത്തിന്‍റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പ്രകാരം കുവൈത്തിലെ പൗരന്മാരല്ലാത്തവർക്ക്, ആര്‍ട്ടിക്കിള്‍ 19 പ്രകാരുള്ളവരാണെങ്കില്‍ ഈ അവകാശം നിഷേധിക്കപ്പെടുകയില്ല. എന്നാല്‍, ആര്‍ട്ടിക്കിള്‍ 18 പ്രകാരം റെസിഡൻസിയുള്ള പ്രവാസികള്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെടും. അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 18 പ്രകാരം റെസിഡന്‍സിയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്റ്റാറ്റസ് മാറ്റേണ്ടി വരും. രണ്ട് തരത്തിലുള്ള റെസിഡ‍ന്‍സികളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ ഉടമകൾ അവരുടെ റസിഡൻസി ആർട്ടിക്കിൾ "19" ലേക്ക് മാറ്റേണ്ടതുണ്ട്,  കുവൈറ്റ് അല്ലാത്ത ഒരാൾക്ക് തന്റെ റസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് അതിനായി ഒരു ഗ്രേസ് പിരീഡ് നൽകും.  സ്റ്റാറ്റസ് ക്രമീകരിക്കാനുള്ള ഗ്രേസ് പിരീഡ് ഒരു വർഷം വരെയാണ്. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News