ഇറ്റലിയിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി കുവൈറ്റ് അമീർ തിരിച്ചെത്തി

  • 19/03/2023

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ്, കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്  സ്വകാര്യ സന്ദർശനത്തിന് ശേഷം ഇറ്റാലിയൻ റിപ്പബ്ലിക്കിൽ നിന്ന് ഇന്ന് വൈകുന്നേരം കുവൈത്തിൽ തിരിച്ചെത്തി.

കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ്, കിരീടാവകാശി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് എന്നിവരും വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ്, പ്രധാനമന്ത്രി, നാഷണൽ ഗാർഡിന്റെ ഉപമേധാവി ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ആദ്യ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ ആക്ടിംഗ് മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് , അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ലയും മുതിർന്ന ഉദ്യോഗസ്ഥരും വീമാനത്താവളത്തിൽ സന്നിഹിതരായി. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News