കുവൈത്തിൽ വൈദ്യുതി, ജല ബില്ലുകൾ 50 ശതമാനം വർധിച്ചേക്കും

  • 20/03/2023

കുവൈത്ത് സിറ്റി: വൈദ്യുതി, ജല നിരക്ക് 50 ശതമാനം വർധിപ്പിക്കുന്നതിനെ കുറിച്ച് എക്സിക്യൂട്ടീവ് പഠനം തയ്യാറാക്കി വൈദ്യുതി, ജല മന്ത്രാലയം. ഇത് ദേശീയ അസംബ്ലിയുടെ അംഗീകാരത്തോടെ ഈ വർഷം തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വൈദ്യുതിയുടെയും ജലത്തിന്റെയും വില വർധിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് പഠനം കുറച്ച് കാലം മുമ്പ് തന്നെ തയ്യാറായിരുന്നു, എന്നാൽ സർക്കാരിന്റെ രാജിയാണ് നടപ്പാക്കുന്നത് വൈകിപ്പിച്ചത്.

അതേസമയം, കുവൈത്തി പൗരന്മാർ താമസിക്കുന്ന വീടുകൾ ഈ വർധനവിൽ നിന്ന് ഒഴിവാക്കപ്പെടും, അതേസമയം അവരുടെ നിക്ഷേപവും വാണിജ്യ സ്വത്തുക്കളുമെല്ലാം വർദ്ധനവിന് വിധേയമായിരിക്കും. ആഗോള ഊർജ വിലയിലെ വർധനയും മന്ത്രാലയത്തിന്റെ ബജറ്റിലും പൊതു ഫണ്ടിലും അത് കാരണമുണ്ടാകുന്ന ഭാരവും കാരണമാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില വർധന കാരണം വിദഗ്ധരായ പ്രവാസി തൊഴിലാളികൾ രാജ്യം വിട്ടുപോകുമെന്ന ഭയം ന്യായമല്ല. കാരണം വർധനവ് ആഗോള തലത്തിൽ പല രാജ്യങ്ങളിലും വന്നു കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News