കുവൈത്തിൽ ഗാർഹിക തൊഴിലാളി പ്രതിസന്ധി രൂക്ഷമാകുന്നു; ഫിലിപ്പീൻസ് എംബസിയിലെ അഭയാർത്ഥി നിരക്ക് പ്രതിദിനം 20

  • 20/03/2023

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കുവൈത്തും ഫിലിപ്പീൻസ് തൊഴിലാളികളും തമ്മിലുള്ള പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു. കൂടുതൽ സങ്കീർണ്ണവും രാജ്യത്തെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒളിച്ചോടിയ തൊഴിലാളികൾ അല്ലെങ്കിൽ അവരുടെ എംബസിയിൽ അഭയം തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. റമദാൻ അടുത്തെത്തി നിൽക്കെ കുവൈത്തി കുടുംബങ്ങൾക്ക് ​ഗാർഹിക തൊഴിലിന് ഏറ്റവും സഹായം ആവശ്യമുള്ളപ്പോഴാണ് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നത്. 

രാജ്യത്തെ ഫിലിപ്പീൻസ് എംബസിയിലെ അഭയാർത്ഥി സ്ത്രീ തൊഴിലാളികളുടെ നിരക്ക് പ്രതിദിനം 20 എന്ന നിലയിലാണ് ഉയരുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ  ഒട്ടുമിക്ക സ്ത്രീ തൊഴിലാളികളും ഒളിച്ചോടിയവരുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടവരാണ്. ഹവല്ലി ഏരിയയിലെ ഇബ്‌നു ഖൽദൂൻ സ്ട്രീറ്റിന് സമീപം എംബസി അവർക്ക് ഒരു ഹോട്ടൽ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം 638 ഫിലിപ്പീൻസ് തൊഴിലാളികളാണ്  രാജ്യം വിട്ടത്. രാജ്യത്തെ ഫിലിപ്പീൻസ് എംബസിയുടെ മേൽനോട്ടത്തിൽ നാടുകടത്തൽ ജയിലിൽ കഴിഞ്ഞിരുന്ന 133 ഫിലിപ്പീൻ തൊഴിലാളികൾ കുവൈത്ത് വിട്ടുവെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News