കുവൈത്തിൽ ജനസംഖ്യാ ഘടന ഭേദഗതി പ്രബല്യത്തിൽ; ചില മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പൂർണമായി നിർത്തും

  • 20/03/2023

കുവൈത്ത് സിറ്റി: ജനസംഖ്യാ ഘടനയിലെ ഭേദഗതി പ്രാബല്യത്തിൽ വന്നു. ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വേണ്ടിയുള്ള എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ഔദ്യോഗിക പത്രമായ കുവൈത്ത് അൽ യൂം പ്രസിദ്ധീകരിച്ചതോടെയാണ് നിലവിൽ വന്നത്. പൗരന്മാർക്ക് മാത്രമായി സുരക്ഷാ ഏജൻസികളിലെ തൊഴിൽ പരിമിതപ്പെടുത്തുക, നേരിട്ടുള്ള നിയമനത്തിലൂടെയോ കരാറുകളിലൂടെയോ, സെക്യൂരിറ്റി, ജുഡീഷ്യൽ അതോറിറ്റികളിൽ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ടവരെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുക, പബ്ലിക് അതോറിറ്റിയിലെ പ്രവാസി രജിസ്ട്രിയിൽ പോയിന്റ് സംവിധാനം ഏർപ്പെടുത്തൽ എന്നിവയാണ് പ്രധാന നിയന്ത്രണങ്ങൾ. 

വിവിധ മേഖലകളിൽ തൊഴിൽ പ്ലാറ്റ്‌ഫോമുകൾ ആരംഭിക്കുന്നതിലൂടെയും സ്വകാര്യ മേഖലയുമായുള്ള സംയുക്ത ധാരണകളിലൂടെയും കുവൈത്തി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നതിന് ഊന്നൽ നൽകും. ചില മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പൂർണമായി  നിർത്തുന്നതിനുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. ജനസംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപനത്തോടെ പ്രവർത്തിക്കുകയും ഈ വിഷയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സജീവമാക്കുന്നതിന് ഇലക്ട്രോണിക് കണക്റ്റിവിറ്റി നടപ്പിലാക്കുക ചെയ്യും. സർക്കാർ കരാറുകളിൽ കുവൈത്തി തൊഴിലാളികളെ നിയമിക്കുന്നതിന്റെ ശതമാനം വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News