സുഹൃത്തിനെകൊലപ്പെടുത്തിയ ശേഷം പോലിസിലിൽ കീഴടങ്ങി; അന്യോഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

  • 20/03/2023

കുവൈറ്റ് സിറ്റി : സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒരു പൗരൻ ഉമ്മുൽ-ഹൈമാൻ പോലീസ് സ്റ്റേഷനിൽ  സ്വയം കീഴടങ്ങി, തന്റെ സുഹൃത്തിനെ കൊന്നതായി സ്റ്റേഷൻ ഓഫീസറോട് പറഞ്ഞു, സംഭവം നടന്ന സ്ഥലത്തേക്ക് കൂടെ പോകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളോടൊപ്പം ഉദ്യോഗസ്ഥർ കൊലപാതകം നടന്ന എട്ടാമത്തെ റിംഗ് റോഡ് പദ്ധതിയുടെ പ്രധാന ഭൂപ്രദേശത്ത് എത്തുകയും അവിടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത്‌ കൂടുതൽ വിവരങ്ങൾ അന്യോഷിച്ചു വരികായാണെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News