നാളെ ഉച്ചവരെ കുവൈത്തിൽ പൊടിക്കാറ്റിനും മഴക്കും സാധ്യത

  • 20/03/2023


കുവൈറ്റ് സിറ്റി : കുവൈത്തിൽ പൊടിക്കാറ്റിനും, ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള സജീവ കാറ്റ്, പൊടിപടലത്തിന് കാരണമാകുമെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുകയും കടൽ തിരമാലകൾ 7 അടിയിൽ കൂടുതൽ  ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ഇന്ന് വൈകുന്നേരം മുതൽ നാളെ, ചൊവ്വ ഉച്ചയ്ക്ക് ഒരു മണി വരെ ഇത്  തുടരുന്നതിനാൽ മുന്നറിയിപ്പ് കാലയളവ് 18 മണിക്കൂറാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News