മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്കും നവജാതശിശുക്കൾക്കുമായി ലേബർ തെറാപ്പിയുമായി കുവൈറ്റ് മെറ്റേണിറ്റി ആശുപത്രി

  • 21/03/2023

കുവൈത്ത് സിറ്റി: മെറ്റേണിറ്റി ആശുപത്രി ചരിത്രത്തിൽ ആദ്യമായി മാസം തികയാത്ത കുഞ്ഞുങ്ങൾക്കും നവജാത ശിശുക്കൾക്കുമായി ലേബർ തെറാപ്പി സേവനം അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ ഈ സേവനം നൽകും. ഈ സേവനത്തിലൂടെ മാസം തികയാതെയുള്ള കുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ഭാരം കുറവായ പ്രശ്നം, തലച്ചോറിലെയും നട്ടെല്ലിലെയും പ്രശ്നങ്ങൾ, ഹൃദയത്തിന്റെയും ലിംഫറ്റിക് സിസ്റ്റത്തിന്റെയും പ്രശ്നങ്ങള്‍ എന്നിവയും നേരിടാൻ സാധിക്കുമെന്ന് മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് നൂറ അൽ മദാജ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News