മയക്കുമരുന്ന് കടത്ത് സംഘങ്ങൾ പ്രതിവർഷം ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നു; കുവൈത്തിൽ ശിൽപശാല

  • 21/03/2023

കുവൈത്ത് സിറ്റി: ലോകമെമ്പാടും വരുന്ന വ്യാപാരത്തിൽ മയക്കുമരുന്ന് സംഘങ്ങൾ പ്രതിവർഷം ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന് കണക്കുകൾ. അറബ് രാജ്യങ്ങളെ, പ്രത്യേകിച്ച് സമ്പന്നരെ മയക്കുമരുന്ന് വ്യാപാരികൾ ലക്ഷ്യമിടുന്നുണ്ടെന്നും ആസക്തി തടയുന്നതിനുള്ള അറബ് യൂണിയൻ ജനറൽ സെക്രട്ടേറിയറ്റ് പറഞ്ഞു. ബ്രെയിൻ പ്രോഗ്രാമിംഗ് ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് അഡിക്ഷനുമായുള്ള ബന്ധം എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ സലെഹ്. 

ബ്രെയിൻ പ്രോഗ്രാമിംഗ് ശാസ്ത്രം ഉപയോഗിച്ച് മയക്കുമരുന്നുകളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സാധിക്കും. വർക്ക്ഷോപ്പിൽ അവതരിപ്പിച്ച ഗവേഷത്തിൽ ബോധമനസും ഉപബോധമനസും തമ്മിലുള്ള വ്യത്യാസം, യുവാക്കളുടെ മനസിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ കണ്ടെത്തൽ തുടങ്ങി ബ്രെയിൻ വാഷിംഗിൽ ഉപയോഗിക്കുന്ന രീതികൾ അവലോകനം ചെയ്തു. ഉപബോധമനസാണ് ആത്യന്തികമായി യുവാക്കളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുകയും മയക്കുമരുന്ന് ദുരുപയോഗം പരീക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. തുടർന്ന് ആസക്തിയുടെ പിടിയിൽ വീഴുകയും ചെയ്യുകയാണെന്നും അൽ സലെഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News