റമദാൻ; കുവൈത്തിൽ പതിവുപോലെ തയ്യൽക്കാരുടെ ക്ഷാമം രൂക്ഷം, പ്രതിസന്ധി

  • 21/03/2023



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ രാജ്യത്ത് തയ്യൽക്കാരുടെ ക്ഷാമം രൂക്ഷമായി. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ഈദിന്റെ സന്തോഷത്തിന് അനുയോജ്യമായ പുതുവസ്ത്രങ്ങൾ തയ്പ്പിക്കുന്ന സമയമാണിത്. കൂടാതെ, ഉയർന്ന താപനിലയ്ക്കും അനുയോജ്യമായ ദിഷ്ദാഷയുടെ ആവശ്യകതയും ഉയർന്നിട്ടുണ്ട്. ഇതോടെ തയ്യൽക്കാരുടെ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തയ്യൽക്കാർ ഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതായി നിരവധി പൗരന്മാരാണ് പരാതികൾ ഉന്നയിച്ചിട്ടുള്ളത്.

ആവശ്യമായ വസ്ത്രങ്ങൾ തയ്ച്ച് നൽകാൻ ദീർഘമായ സമയപരിധി ആവശ്യപ്പെടുന്നുവെന്നും പരാതികളിൽ പറയുന്നു. അനുഗ്രഹീതമായ റമദാൻ മാസം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷത്തെ ശീതകാലാവസാനത്തോടെ പൗരന്മാർ അവരുടെ പുതിയ ദിഷ്ദാഷ തയ്പ്പിക്കാൻ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ, തയ്യൽക്കാരിൽ ഭൂരിഭാഗവും ഒരു മാസക്കാലമാണ് സമയപരിധി ചോദിക്കുന്നത്. അതായത് പെരുന്നാൾ കഴിഞ്ഞ് ദിഷ്ദാഷ തയ്ച്ച് നൽകാമെന്നാണ് തയൽക്കാർ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News