20 ലധികം രാജ്യങ്ങളിലും കുവൈത്തിലും ഇഫ്താർ വിരുന്ന് നൽകാൻ നജാത്ത് ചാരിറ്റബിൾ അസോസിയേഷൻ

  • 21/03/2023



കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള 20 ലധികം രാജ്യങ്ങളിലും കുവൈത്തിനുള്ളിലും നോമ്പുകാർക്കായി ഇഫ്താർ വിരുന്ന് പദ്ധതി നടപ്പാക്കുമെന്ന് നജാത്ത് ചാരിറ്റബിൾ അസോസിയേഷൻ ഫഹാഹീൽ സകാത്ത് ഡയറക്ടർ ഇഹാബ് അൽ ദബ്ബൂസ് അറിയിച്ചു. അരി, പാസ്ത, പയർ, പഞ്ചസാര, എണ്ണ, തക്കാളി പേസ്റ്റ്, ജ്യൂസുകൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയടക്കം വിശുദ്ധ മാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റി ഫുഡ് ബാസ്ക്കറ്റകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫുഡ് ബാസ്ക്കറ്റുകളുടെ വിതരണം കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് നടത്തുക. അതിനാൽ റമദാൻ മാസത്തിൽ ഒരു വ്യക്തിക്ക് ഒരു ഫുഡ് ബാസ്ക്കറ്റ് മതിയാകും. അഫയേഴ്സ്, വിദേശകാര്യ മന്ത്രാലയങ്ങളുടെ ഏകോപനത്തിലും സഹകരണത്തിലും ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിൽ റമദാൻ ഫുഡ് ബാസ്ക്കറ്റുകൾ വിതരണം ചെയ്യാൻ നജാത്ത് അസോസിയേഷൻ താൽപ്പര്യപ്പെടുന്നുവെന്നും അൽ ദബ്ബൂസ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News