കുവൈത്തിൽ ഗാർഹിക തൊഴിലാളി പ്രതിസന്ധി രൂക്ഷം; മൂന്ന് മാസത്തിനിടെ രാജ്യം വിട്ടത് 638 ഫിലിപ്പീൻസ് തൊഴിലാളികൾ

  • 21/03/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീൻസ് തൊഴിലാളി പ്രതിസന്ധി ഒരു പുതിയ തലത്തിലേക്ക് നീങ്ങുന്നു. കൂടുതൽ സങ്കീർണ്ണവും രാജ്യത്തെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റമദാൻ മാസം അടുത്തെത്തി നിൽക്കുമ്പോൾ കുവൈത്തി കുടുംബങ്ങൾക്ക് ​ഗാർഹിക തൊഴിലാളികളെ ആവശ്യമുണ്ട്. രാജ്യത്തെ ഫിലിപ്പീൻസ് എംബസിയിലെ അഭയാർത്ഥി സ്ത്രീ തൊഴിലാളികളുടെ നിരക്ക് പ്രതിദിനം 20 എന്ന നിലയിലാണ് ഉയരുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

ഒട്ടുമിക്ക സ്ത്രീ തൊഴിലാളികളും ഒളിച്ചോടിയവരുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടവരാണ്. ഹവല്ലി ഏരിയയിലെ ഇബ്‌നു ഖൽദൂൻ സ്ട്രീറ്റിന് സമീപം എംബസി അവർക്ക് ഒരു ഹോട്ടൽ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ ഇന്നലെ വരെ  രാജ്യം വിട്ടത് 638 ഫിലിപ്പീൻസ് തൊഴിലാളികൾ ആണെന്നാണ് കണക്കുകൾ. രാജ്യത്തെ ഫിലിപ്പീൻസ് എംബസിയുടെ മേൽനോട്ടത്തിൽ നാടുകടത്തൽ ജയിലിൽ കഴിഞ്ഞിരുന്ന 133 ഫിലിപ്പീൻ തൊഴിലാളികൾ കുവൈത്ത് വിട്ടുവെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News