റമദാൻ മാസത്തിനായി ഉണർന്ന് കുവൈത്ത്; മാർക്കറ്റുകളിൽ തിരക്ക് കൂടി, വിപണികൾ ഉണർന്നു

  • 21/03/2023

കുവൈത്ത് സിറ്റി: അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ അന്തരീക്ഷത്തിലേക്ക് കടന്ന് കുവൈത്ത്. വിപണികളിലും തെരുവുകളിലും റമദാന്റെ ഭാ​ഗമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഈന്തപ്പഴം, മാംസം, പച്ചക്കറികൾ എന്നിവയുടെ വിപണികൾ ഉണർന്നു. പുണ്യമാസത്തിന്റെ ആവശ്യകതകൾക്കായുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുവൈത്തികളും താമസക്കാരും ആകാംക്ഷയോടെയും അത്യധികമായ സന്തോഷത്തോടെയുമാണ് പുണ്യ മാസത്തിന്റെ വരവിനായി കാത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസവമായി മാർക്കറ്റുകളിൽ തിരക്ക് കൂടിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനും എല്ലാവരുടെയും സഞ്ചാരം പ്രശ്‌നങ്ങളില്ലാതെ സുരക്ഷിതമാക്കുന്നതിനുമായി അനുഗ്രഹീത മാസത്തോടനുബന്ധിച്ച് ഒരു സംയോജിത പദ്ധതി വികസിപ്പിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു. റമദാനിൽ 400 സുരക്ഷാ ഉദ്യോഗസ്ഥരെയും 200 പട്രോളിംഗ് സംഘത്തെയുമാണ് നിയോ​ഗിച്ചിട്ടുള്ളത്. ​ഗവർണറേറ്റുകളിലെ ട്രാഫിക്ക് ഡയറക്ടറുമായുള്ള ഏകോപനത്തോടെ പദ്ധതികൾ തയാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News