പുതിയ പാര്‍ലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

  • 27/05/2023

പുതിയ പാര്‍ലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. എംപിമാര്‍ ,മുൻ പാര്‍ലമെൻറ് സഭാധ്യക്ഷന്മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമ താരങ്ങള്‍, തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്ക്കരിക്കും.


6 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും.രാവിലെ ഏഴരയോടെ പൂജ ചടങ്ങുകള്‍ തുടങ്ങും. 9 മണി വരെ നീളുന്ന പൂജയില്‍ രാജ്യത്തെ ആധ്യാത്മിക നേതാക്കള്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിൻ്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെട്ട ചെങ്കോല്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് നല്‍കും. പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും

Related News