എണ്ണവില കുറഞ്ഞാലും കുവൈത്ത് ശക്തമായ ബജറ്റ് നിലനിർത്തും; മൂഡീസ് റിപ്പോർട്ട്

  • 09/06/2023

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സോവറൈൻ റേറ്റിം​ഗ് എ വൺ ലെവിൽ സ്ഥിരതയുള്ള നിലയിലാണെന്ന് റിപ്പോർട്ട്. മൂഡീസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. അസാധാരണമായ വലിയ സാമ്പത്തിക കരുതൽ ശേഖരം, കുറഞ്ഞ ഉൽപാദനച്ചെലവുള്ള വൻതോതിലുള്ള എണ്ണ സമ്പത്ത്, വളരെ ഉയർന്ന വരുമാനം എന്നിവ രാജ്യത്തിന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എണ്ണവില ബാരലിന് 55 ഡോളറിനും 75 ഡോളറിനും ഇടയിൽ കുറഞ്ഞാലും ഭാവിയിൽ കുവൈത്ത് ശക്തമായ ബജറ്റ് നിലനിർത്തുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു. ജനറൽ റിസർവ് ഫണ്ടിലെ സമൃദ്ധമായ സാമ്പത്തിക സ്രോതസ്സുകൾ വരും കാലയളവിലെ പണലഭ്യതലുണ്ടായേക്കാവുന്ന അപകടസാധ്യതകൾ പരിമിതപ്പെടുത്തുമെന്നും മൂഡീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News