ശിവശങ്കറിന് നിർണായകം, സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയിൽ

  • 26/06/2023

കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ആവശ്യം. ശിവശങ്കറിൻറെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറുടെ ഇടക്കാല ജാമ്യ ഹർജി ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇടക്കാല ജാമ്യം എന്ന ശിവശങ്കറിൻറെ ആവശ്യം പരിഗണിക്കരുതെന്നാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് ആവശ്യപ്പെടുന്നത്.

Related News