കോടികള്‍ വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ പിടിയില്‍

  • 29/06/2023


കൊണ്ടോട്ടി: പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻവീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷമാണ് പിടിച്ചെടുത്തത്. ബുധനാഴ്‌ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫ്ളാസ്‌കിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പിൻവിഷം കണ്ടെടുത്തത്. പിടിയിലായവരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. 

മലപ്പുറം സ്വദേശിക്ക്‌ വിൽക്കാൻ വേണ്ടിയാണ് ഇവർ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് വിഷം എത്തിച്ച വകൊടുത്ത ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും.

Related News