പ്രിയാ വര്‍ഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും

  • 01/07/2023

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ ആണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.


ഗവേഷണ കാലവും എൻഎസ്‌എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നിയമോപദേശം.

Related News