അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കി ബൈക്കുമായി മുങ്ങി, കള്ളൻ പിടിയിൽ

  • 02/07/2023

കൊച്ചി: അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്.


കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെ 3.30ന് തമ്മനത്ത് വച്ചാണ് അപകടം നടന്നത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാല്‍ അനങ്ങാതെ റോഡില്‍ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി അര്‍ജ്ജുന്‍. ഇയാളെ അതേ ബൈക്കില്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം ബൈക്കുമായി വിഷ്ണു രാജേഷ് മുങ്ങുകയായിരുന്നു.

ഒന്നരലക്ഷത്തോളം വില വരുന്ന യമഹ ആര്‍ വണ്‍ ഫൈവ് വി ത്രീ ബൈക്ക് അര്‍ജ്ജുന്റെ സുഹൃത്തിന്റേതാണ്. പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കും കസ്റ്റഡിയില്‍ എടുത്തു.

Related News