വിമാനയാത്ര നിഷേധിച്ചതിന് ഖത്തര്‍ എയര്‍വേയ്‌സിന് ഏഴരലക്ഷം പിഴ വിധിച്ച് എറണാകുളം ഉപഭോക്തൃ കോടതി

  • 03/07/2023





കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിന് ഏഴരലക്ഷം പിഴ വിധിച്ച് എറണാകുളം ഉപഭോക്തൃ കോടതി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ പരാതിയില്‍ലാണ് നടപടി.

2018-ലാണ് പരാതിക്കാസ്പദമായ സംഭവം. അന്ന് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യാത്രയ്ക്ക് നാല് മാസം മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

യാത്രാദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍നിന്ന് ദോഹയിലേക്കും അവിടെ നിന്ന് എഡിന്‍ബറോയിലേക്കുമാണ് വിമാനക്കമ്പനി ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ദോഹയില്‍ നിന്ന് എഡിന്‍ബറോയിലേക്കുള്ള യാത്ര വിമാനക്കമ്പനി വിലക്കുകയും ചെയ്തു. ഓവര്‍ബുക്കിങ് എന്ന കാരണമാണ് വിമാനക്കമ്പനി പറഞ്ഞത്.

ഇതിനെതിരെയാണ് ജ. ബെച്ചു കുര്യന്‍ തോമസ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. ഏഴരലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു. നാല് മാസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പലിശയടക്കം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Related News