ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം: ഇന്ന് 4 ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത

  • 18/07/2023

തിരുവനന്തപുരം: കേരളത്തിന് വീണ്ടും മഴ ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. 

ഇതനുസരിച്ച് 22-ാം തിയതി വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

Related News