പൊതുപ്രവര്‍ത്തനത്തിലേക്ക് ഇല്ല; നിലപാട് ഉറപ്പിച്ച് അച്ചു ഉമ്മൻ

  • 23/07/2023

കോട്ടയം: പൊതുപ്രവര്‍ത്തനത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച്‌ ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളോടും അച്ചു എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും ചോദ്യങ്ങളും അങ്ങേയറ്റം അരോചകമാണ്. നിലവിലെ അവസ്ഥയില്‍ ഒഴിവാക്കേണ്ട ചര്‍ച്ചകളായിരുന്നു ഇവയെല്ലാം.


എന്നാല്‍, ഒരു പ്രസ്താവന വന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്ത്യത വരേണ്ടത് ആവശ്യമാണെന്ന് തോന്നി. ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍, ചാണ്ടിയുടെ യോഗ്യതയും സ്ഥാനാര്‍ഥി ആരാകണമെന്നതും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരാൻ യാതൊരു ആഗ്രഹവുമില്ലെന്നും അച്ചു ഉമ്മൻ ആവര്‍ത്തിച്ചു. എവിടെ പോയാലും ഉമ്മൻ ചാണ്ടിയുടെ മകള്‍ എന്നതാണ് തന്റെ ഐഡന്റിറ്റി. അവസാനം വരെ ആ ലേബലില്‍ ജീവിച്ച്‌ മരിക്കാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

ആസന്നമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് നിലപാട് മാറ്റി. ഉമ്മൻചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു തുടര്‍ന്നുള്ള പ്രസ്താവന. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

Related News