കാസര്‍കോട്: സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സിപിഐഎമ്മിന് നേരെ തങ്ങള്‍ വാതില്‍ അടച്ചിട്ടില്ലെന്നും സഹകരിക്കാൻ തയ്യാറെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള സിപിഐഎമ്മിന്റെ വാതില്‍ ചാരല്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും റസാഖ് പാലേരി പറഞ്ഞു. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?