മൈക്ക് തകരാറിലായതില്‍ കേസ് എടുത്തത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ്

  • 26/07/2023

തിരുവനന്തപുരം: മൈക്ക് തകരാറിലായതില്‍ കേസ് എടുത്തത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരൊക്കെയോ ഹൈജാക്ക് ചെയ്തു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമായെന്നും വി.ഡി.സതീശൻ പറഞ്ഞു.


അതേസമയം, കേസില്‍ സുരക്ഷാപരിശോധനയല്ലാതെ ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് ശേഷം മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നല്‍കി.

മൈക്ക് തകരാറായ സംഭവത്തില്‍ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ആവശ്യപ്പെട്ടത്. വി.ടി.ബല്‍റാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും. പലകാര്യങ്ങളും കൂട്ടിവായിക്കുമ്ബോള്‍ പന്തികേടുണ്ടെന്നും എ.കെ.ബാലൻ ആരോപിച്ചു.

Related News