സംസ്ഥാനത്ത് മൂന്നിടത്തായി ഏഴു പേര്‍ മുങ്ങി മരിച്ചു

  • 06/08/2023

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്തായി ഏഴു പേര്‍ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരില്‍ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറില്‍ രണ്ട് എൻജിനിയറിങ് വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു.


വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാൻ ഇറങ്ങിയ അരയൻകാവ് സ്വദേശി മുണ്ടക്കല്‍ ജോണ്‍സണ്‍(55) ജോണ്‍സണ്‍ന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകള്‍ ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടം. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തിലെ ജലാശയത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിൻ സജി, പാമ്ബാടുംപാറ ആദിയാര്‍പുരം കുന്നത്തുമല സ്വദേശി അനില എന്നിവരാണ് മരിച്ചത്. കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം. അനില കല്ലാര്‍ ഗവണ്‍മെന്റെ ഹയര്‍ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ആണ്.

പാലക്കാട് വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ധനലക്ഷ്മി ശ്രീനിവാസൻ കോളേജിലെ ഒന്നാം വര്‍ഷം എൻജിനീയറിങ് വിദ്യാര്‍ത്ഥികളായ ഷണ്‍മുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു.

അരയൻകാവ് സ്വദേശി മുണ്ടക്കല്‍ ജോണ്‍സണ്‍(55) ജോണ്‍സണ്‍ന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകള്‍ ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും വെള്ളൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയത്.മൂവരുടെയും മൃതദേഹം തലയോലപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറുപേരാണ് മൂവാറ്റുപുഴയാറില്‍ കുളിക്കാൻ ഇറങ്ങിയത്.

Related News