HomeGULFഅർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; വൻ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി

അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; വൻ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി

spot_img

കുവൈത്ത് സിറ്റി: പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെ ഫർവാനിയ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി.വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 7 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.

ഇൻസ്പെക്ഷൻ ടീം കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ താഴെ പറയുന്നവയാണ്: പൊതു ശുചിത്വ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകകാലാവധി കഴിഞ്ഞ ഹെൽത്ത് ലൈസൻസുകൾ ഉപയോഗിച്ച് പ്രവർത്തിക്കുക അശാസ്ത്രീയമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുകയും വിൽക്കുകയും ചെയ്യുകസാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കായി നിയോഗിക്കുകനിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് കടുത്ത നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!