ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഗാർഹിക എൽപിയുടെ വില 942 രൂപയായി. കോഴിക്കോട് ഗാർഹി എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.ഗാർഹിക പചാക വാതക വില വർധനയിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായത്. ഗാർഹിക സിലിണ്ടറിന്റെ വില വർധനയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ഉപഭോക്താക്കൾ.
വില വർധന പ്രതിസന്ധിയിലാക്കിയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ‘വില വർധിക്കുന്ന വാർത്തകൾ മാത്രമാണ് വരുന്നത്. വില കുറച്ചു എന്നൊരു വാർത്ത ഇതുവരെയും കണ്ടിട്ടില്ല. വിലക്കയറ്റത്തെ എങ്ങനെ നേരിടാനാണ്. നിത്യോപയോഗ വസ്തുകളുടെ വില ദിനംപ്രതി കൂടുന്ന വാർത്തയാണ്. ഒരു എൽപിജി സിലിണ്ടർ ഏകദേശം 30 ദിവസം മാത്രമാണ് ഉപയോഗിക്കാനാകുക.

