രാജ്യത്ത് വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നിരിക്കുന്നു. മൊത്തവില വര്‍ദ്ധന രണ്ടക്കം കടന്നു. ചില്ലറ വില്‍പ്പന വിലയാകട്ടെ റിസര്‍വ് ബാങ്കിന്‍റെ സുരക്ഷിത കണക്കുകള്‍ക്ക് അരികെ എത്തിയിരിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം നമ്മുടെ സാമ്പത്തിക രേഖകളില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് തന്നെയാണ് വിദ്ഗ്ധരുടെ വിശദീകരണം. അതേസമയം ഏറ്റവും മോശം ഘട്ടം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ വേദനാജനകമായ ദിനങ്ങളാകും ഇനി വരാനിരിക്കുന്നത് എന്ന സൂചനയാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്.
ദീപാവലിയോടെ തന്നെ സാമ്പത്തിക പ്രത്യാഘാതത്തിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. ഇക്കൊല്ലത്തെ റാബി വിളയെടുപ്പോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു. വരുന്ന ഖാരിഫ് വിളവെടുപ്പ് കാലത്ത് കുറച്ച് കൂടി ദുഷ്‌കരമാകും കാര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. ഭക്ഷ്യ വിതരണം, ഇന്ധനവില, ഇറക്കുമതി എന്നിവയിലുണ്ടാകുന്ന എന്ത് മാറ്റങ്ങളും എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് കൂടുതല്‍ ആക്കം കൂട്ടും.ഇത്തരത്തില്‍ പണപ്പെരുപ്പം തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകും. ഇതോടെ വായ്‌പകളുടെ പലിശ നിരക്കും ഉയരും. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ തിരിച്ചടവ് തുക വര്‍ദ്ധിക്കും.
