HomeGULFന്യൂ കുവൈത്ത്' വിഷൻ: സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി കുവൈത്ത് മുൻസിപ്പാലിറ്റി

ന്യൂ കുവൈത്ത്’ വിഷൻ: സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി കുവൈത്ത് മുൻസിപ്പാലിറ്റി

spot_img

കുവൈത്ത് സിറ്റി: സർക്കാർ സംവിധാനങ്ങളെ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യാനും അത്യാധുനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘ന്യൂ കുവൈത്ത്’ വിഷന് കരുത്തുപകർന്ന് കുവൈത്ത് മുൻസിപ്പാലിറ്റി. പരമ്പരാഗത പേപ്പർ ഫയലുകളും ബ്യൂറോക്രാറ്റിക് കാലതാമസങ്ങളും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സേവന മേഖലയിൽ അഭൂതപൂർവ്വമായ ഡിജിറ്റൽ മുന്നേറ്റമാണ് മുൻസിപ്പാലിറ്റി കൈവരിക്കുന്നത്.

ഇലക്ട്രോണിക് ഇടപാടുകളും ഡിജിറ്റൽ ഒപ്പുകളും സംബന്ധിച്ച 2025-ലെ 148-ാം നമ്പർ ഉത്തരവ് മുൻനിർത്തി വികസന-വിവരസാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ യൂസഫ് അൽ-അസ്മിയാണ് മുൻസിപ്പാലിറ്റിയുടെ ഈ വിപ്ലവകരമായ പദ്ധതികൾക്ക് രൂപം നൽകിയത്. സേവനങ്ങൾ സ്മാർട്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയതോടെ അപേക്ഷകളുടെ കാത്തിരിപ്പ് സമയം പൂജ്യമായി കുറയുകയും, വരുമാന സമാഹരണത്തിൽ കാര്യക്ഷമത വർദ്ധിക്കുകയും ചെയ്തു.

2022-ൽ ഏകീകൃത സർക്കാർ ആപ്പായ ‘സഹൽ’ ആരംഭിച്ചത് മുതൽ മുൻസിപ്പാലിറ്റി തങ്ങളുടെ ഭൂരിഭാഗം സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയിരുന്നു. കെട്ടിട നിർമ്മാണ പെർമിറ്റുകൾ, സർവേ പ്ലാനുകൾ, എൻജിനീയറിംഗ് ഓഫീസ് ലൈസൻസുകൾ തുടങ്ങിയവയുടെ വിതരണം 2026-ഓടെ 100 ശതമാനം ഇലക്ട്രോണിക് സംവിധാനത്തിലേക്ക് വിജയകരമായി മാറിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് ഓഫീസുകളിൽ എത്താതെ തന്നെ ഇനി സേവനങ്ങൾ ലഭ്യമാകും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!