റിയാദ്: സൗദി അറേബ്യ സുപ്രീം കോടതി ഇന്ന് (ഞായർ) ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നാളെ, മെയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ മാസത്തിലെ ആദ്യ ദിവസമായിരിക്കും.
ദുൽഹിജ്ജ 9 ആയ മെയ് 26 ചൊവ്വാഴ്ച അറഫാ ദിനമായും, മെയ് 27 ബുധനാഴ്ച ഈദ് അൽ അദ്ഹാ (ബലിപെരുന്നാൾ) ആഘോഷിക്കപ്പെടുമെന്നും സുപ്രീം കോടതി അറിയിച്ചു.ലോകമെമ്പാടുമുള്ള മുസ്ലിംകൾ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കും ബലിപെരുന്നാൾ ആഘോഷങ്ങൾക്കും ഒരുക്കം തുടങ്ങി.

