HomeCommunityകുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ്: 100 ലേറെ ദാതാക്കൾ പങ്കെടുത്തു

കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ്: 100 ലേറെ ദാതാക്കൾ പങ്കെടുത്തു

spot_img

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK)യും ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (BDK Kuwait)യും സംയുക്തമായി 2026 മെയ് 22 വെള്ളിയാഴ്ച അബ്ദാൻ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറിലധികം പേർ രക്തദാനത്തിനായി സന്നദ്ധമായി പങ്കെടുത്തു.TRASSK പ്രസിഡന്റ് രജീഷ് ചിന്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ സ്വാഗതം ആശംസിച്ചു.

TRASSK ജനറൽ സെക്രട്ടറി സുജീഷ് , ട്രഷറർ മനോജ്, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ് , BDK Kuwait ജനറൽ കൺവീനർ നിമിഷ് കാവാലം , ജോയിന്റ് കൺവീനർ നളിനാക്ഷൻ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.പ്രസ്തുത ചടങ്ങിൽ TRASSK ഔദ്യോഗിക WhatsApp ചാനൽ, പ്രകാശനം ചെയ്തു. കൂടാതെ, സാമൂഹിക സേവന പ്രവർത്തനങ്ങളെ അംഗീകരിച്ച് ബി ഡി കെ കുവൈറ്റിന് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

പ്രത്യേക ശ്രദ്ധേയമായത് യുവദാതാക്കളുടെ പങ്കാളിത്തമാണ്. 17 വയസ്സിൽ Kadelyn Robi തന്റെ ആദ്യ രക്തദാനം TRASSK – BDK Kuwait ക്യാമ്പിൽ നടത്തി, സന്നദ്ധ രക്തദാനത്തിന്റെ മഹത്വം ഉദാഹരണമാക്കി. ഇതോടൊപ്പം മറ്റു OBM അംഗങ്ങളായ ജിൽ ചിന്നൻ, മുകേഷ് ഗോപാലൻ, രമേഷ് നായർ, സുബൈദ ഷാജഹാൻ, ക്രിസ്റ്റൽ മഞ്ഞളി എന്നിവരുടെ നേതൃത്വത്തിൽ, അസോസിയേഷൻ ഏരിയ ഭാരവാഹികളും, വനിതാവേദി അംഗങ്ങളും, കളിക്കളം കുട്ടികളും വോളണ്ടിയർമാരായി ക്യാമ്പിൽ സജീവമായി പങ്കെടുത്തു. അവരുടെ സേവനം ക്യാമ്പിന്റെ വിജയത്തിൽ നിർണായകമായി.TRASSK ഉം BDK Kuwait യും സംയുക്തമായി നടത്തിയ ഈ ക്യാമ്പ് സമൂഹസേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ശക്തമായ ഉദാഹരണമായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!