എർട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി മാരുതി

  • 14/06/2021

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമാണ് എർട്ടിഗ. എർട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ പെട്രോളിനും ഡീസലിനും അടിക്കടി ഉണ്ടാകുന്ന വർധനവ് സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധനവ് ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ്.

ZXi ട്രിം ലെവലിൽ ഒരു സിഎൻജി ഓപ്ഷൻ ചേർത്താണ് കമ്ബനി മോഡൽ നിര വിപുലീകരിക്കാൻ തയ്യാറെടുക്കുന്നതെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. സിഎൻജി ഓപ്ഷന് പുറമേ, എർട്ടിഗയുടെ ZXi ട്രിമും ഉപകരണങ്ങളുടെ പട്ടികയിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. തുടക്ക നാളിൽ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് എർട്ടിഗ എത്തിയിരുന്നത്. എന്നാൽ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഡീസൽ പതിപ്പിനെ വിപണിയിൽ നിന്ന് പിൻവലിച്ചു.

Related Articles