മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവർക്കും പിഴ ചുമത്തപ്പെട്ടവർക്കും പരിശീലന ക്ലാസ്

  • 12/08/2023

മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവരും നിയമലംഘകർക്കും ഇനി മുതൽ പരിശീലന ക്ലാസ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളിൽ വിളിച്ചുവരുത്തി പ്രത്യേക പരിശീലന ക്ലാസ് നൽകുക. തദ്ദേശവകുപ്പിന്റേതാണ് തീരുമാനം.

മാലിന്യസംസ്‌കരണത്തിനുള്ള ക്രമീകരണങ്ങൾ, നിലവിലെ നിയമങ്ങൾ, പിഴ എന്നിവയാണ് നിയമലംഘകർക്കുള്ള ക്ലാസിൽ ഉണ്ടാകുക. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നത് നടപ്പാക്കാൻ ജനത്തിന് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമാണ് പരിശീലനക്ലാസ്.

ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യംചെയ്യുന്നവർക്കെതിരേ എടുത്ത നടപടികൾ ഓരോദിവസവും ജാഗ്രതാപോർട്ടലിൽ നൽകാൻ തദ്ദേശ സെക്രട്ടറിമാർക്ക് നിർദേശം നൽകി. അപ്പാർട്ട്‌മെന്റുകളിലും ഫ്ളാറ്റുകളിലും പരിശോധനയ്ക്കും നിയമനടപടിയെടുക്കാനും തദ്ദേശസ്ഥാപനങ്ങളിൽ വിജിലൻസ് സ്‌ക്വാഡുകൾ രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ നിയമലംഘനം കണ്ടെത്താനും നിയമരനടപടികൾ സ്വീകരിക്കാനും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സ്‌ക്വാഡുകളുണ്ടാക്കും. ആഴ്ചയിൽ മൂന്നുദിവസം പരിശോധനയുണ്ടാകും.

Related News