ചതുപ്പില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം

  • 13/08/2023

പത്തനംതിട്ട പുളിക്കീഴില്‍ വഴിയൊരുക്കിലെ ചതുപ്പില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കണം. കുഞ്ഞിൻറെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

ഇന്നലെ വൈകിട്ട് ആറേകാലോട് കൂടിയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് ജംഗ്ഷനിലെ കെട്ടിടത്തിന് സമീപത്തെ ചതുപ്പില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമ ദുര്‍ഗന്ധം രൂക്ഷമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഏകദേശം ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം കാലുകള്‍ ഇല്ലാത്ത നിലയിലാണ്. ഏതാണ്ട് മൂന്ന് ദിവസത്തെ ശരീരത്തിനു ഉണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Related News