തിരുവനന്തപുരത്ത്‌ ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു; അക്രമം കുടുംബവഴക്കിനിടെ

  • 13/08/2023

തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് കൊല്ലപ്പെട്ടത്. പ്രതി സനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വെെകീട്ടായിരുന്നു സംഭവം.


കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റ റിച്ചാര്‍ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൃഹനാഥനെ മര്‍ദിക്കുന്നതിനിടയില്‍ അക്രമിയെ റിച്ചാര്‍ഡിന്റെ മകൻ വടികൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് പരിക്കേറ്റത്. റിച്ചാര്‍ഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related News