ഹർഷിനയുടെ വയറ്റിലെ ശസ്ത്രക്രിയാ ഉപകരണം, മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ പൊലീസ്, ഇന്ന് അപ്പീൽ നൽകും

  • 13/08/2023

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നു വെച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ പൊലീസ് ഇന്ന് അപ്പീൽ നൽകും. സംസ്ഥാന തല അപ്പീൽ കമ്മറ്റിക്കാണ് അപ്പീൽ സമർപ്പിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രകിയക്കിടയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതെന്ന പൊലീസിൻറെ കണ്ടെത്തൽ ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീലുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

അപ്പീൽ അതോറിറ്റിയുടെ തീരുമാനം പ്രതികൂലമായാലും അന്വേഷണ സംഘത്തിന് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്. ഹർഷിന നൽകിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നത്.

Related News