വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നു

  • 15/08/2023


കുവൈറ്റ് സിറ്റി : വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നു. ഈമാസം 23, 24 തീയതികളിലാണ് മന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം. കുവൈറ്റിലെ സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, തൊഴിലാളികളുമായും, വിദ്യാർത്ഥികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മിഡില്‍ ഈസ്റ്റിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം കുവൈറ്റിലെത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഔദ്യോ​ഗിക പരിപാടികളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ചചെയ്യും.

Related News