നിപ; കേരളത്തില്‍ കണ്ടെത്തിയത് ബംഗ്ലാദേശ് വകഭേദം;മരുന്ന് വിമാനമാര്‍ഗം എത്തിക്കുമെന്നും മന്ത്രി

  • 13/09/2023

കോഴിക്കോട്: പൂനെ വൈോറളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ഇന്ന് വൈകീട്ടോടെ കോഴിക്കോട് എത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . നിപ പരിശോധിക്കുന്നതിനായി സംഘം പ്രത്യേക മൊബൈല്‍ ലാബ് സ്ഥാപിക്കും. കൂടാതെ വവ്വാല്‍ സര്‍വ്വേ നടത്തുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.


മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബംഗ്ലാദേശ് വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. രോഗത്തിന്റെ പകര്‍ച്ച നിരക്ക് വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണ്. പൂനെയിലെ എൻഐവിയില്‍ നിന്നുള്ള സംഘത്തിന് പുറമെ ചെന്നൈയില്‍ നിന്ന് ഒരു സംഘം എപ്പിഡെമിയോളജിസ്റ്റുകളും കേരളത്തില്‍ എത്തും. ഇവര്‍ വവ്വാല്‍ സര്‍വ്വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Related News