നിപ വൈറസ്; നിയമസഭയില്‍ ഇന്ന് സര്‍ക്കാര്‍ പ്രത്യേക പ്രസ്താവന നടത്തും

  • 13/09/2023

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച്‌ നിയമസഭയില്‍ ഇന്ന് സര്‍ക്കാര്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആയിരിക്കും പ്രസ്താവന നടത്തുക.

നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ എല്ലാ കാര്യങ്ങളും പ്രസ്താവനയില്‍ പരാമര്‍ശിക്കും. രോഗബാധ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും പ്രസ്താവനയില്‍ ഉണ്ടാകും. ശൂന്യവേളയ്ക്കുശേഷം ആയിരിക്കും നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുക.

സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി നിയമസഭയില്‍ അടിയന്തര പ്രമേയമായ ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചന.ഭൂമി പതിച്ചു കൊടുക്കല്‍ ഭേദഗതി ബില്‍ അടക്കം മൂന്ന് നിയമനിര്‍മ്മാണങ്ങള്‍ സഭയുടെ പരിഗണന വരുന്നുണ്ട് . ഇടുക്കിയിലെ സി.പി.എമ്മിന്‍റെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിലും മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ട് വിവാദത്തിലും നിര്‍ണായകമാണ് ഭൂപതിവ് നിയമ ഭേദഗതി .പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്ബതാം സമ്മേളനം ഇന്ന് അവസാനിക്കും .

അതേസമയം സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും .നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിയുന്നത് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതാണ് മന്ത്രിസഭയുടെ പ്രധാന അജണ്ട. ആരോഗ്യ പ്രവര്‍ത്തകന് അടക്കം നിപ ബാധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് ക്യാമ്ബ് ചെയ്ത പ്രവര്‍ത്തിക്കാനുള്ള തീരുമാനവും ഉണ്ടാകാനാണ് സാധ്യത.

Related News